കണ്ണൂര്‍: സിപിഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായി വിമര്‍ശിച്ച് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്ത്. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജിഗ്നേഷ് മേവാനി പരസ്യമായി പറഞ്ഞു.
സിപിഎമ്മിന്റെ പട്ടികജാതി സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21ന് കണ്ണൂരില്‍ നടത്താനിരുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ജിഗ്നേഷ് മേവാനി നിരസിച്ചു. ദളിത് യുവതിയായ ചിത്രലേഖയ്ക്കെതിരായ സി.പി.എമ്മിന്റെ നിലപാടുകളോടും അദ്ദേഹം എതിര്‍ത്തു.
അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ തനിക്ക് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചത്. എന്നാല്‍, പികെഎസ് എന്ന സംഘടന സിപിഎമ്മിന്റേതാണെന്ന് പിന്നീടാണ് മനസ്സിലായത്. അതോടെ ക്ഷണം ജിഗ്നേഷ് മേവാനി നിരസിക്കുകയായിരുന്നു.
Post Your Comments