NewsInternational

ഭീകരരെ വളര്‍ത്തുന്നത് പാകിസ്ഥാന്‍ : പാക് നഗരങ്ങള്‍ ഭീകരരുടെ സുരക്ഷാ കേന്ദ്രങ്ങള്‍ ഇന്ത്യയുടെ നിലപാട് ശരിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: ഭീകരരെ വളര്‍ത്തുന്നതും അവര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നത് പാകിസ്ഥാനെന്നും അമേരിക്ക. ആഗോള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. പാക്കിസ്ഥാനെതിരെയുള്ള നീക്കത്തില്‍ ഇന്ത്യയുടെ ഭാഗത്തേയ്ക്ക് അമേരിക്കയെ കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചു. അമേരിക്കയുമായി മികച്ച ബന്ധമുണ്ടാക്കിതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ടതും അതാണ്. അമേരിക്ക പാക്കിസ്ഥാന് എതിരായാല്‍ പാശ്ചാത്യ രാജ്യങ്ങളും പാക്കിസ്ഥാനെ എതിര്‍ക്കും. മോദിയുടെ ഈ നയതന്ത്രം വിജയിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യ ആരോപിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ യുഎസ് സെനറ്റില്‍ പാക്സ്ഥാനെതിരെ ആരോപണങ്ങള്‍.
പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് അഫ്ഗാനിസ്താനിലുള്ള അമേരിക്കന്‍ സൈനികരെ കൊന്നൊടുക്കുകയാണെന്നും അമേരിക്കക്കാരുടെ നികുതി പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയാണെന്നും സെനറ്റംഗങ്ങള്‍ ആരോപിച്ചു. പാക് നഗരങ്ങള്‍ ഭീകരര്‍ക്കുള്ള സുരക്ഷിത താവളങ്ങളാക്കി പാക്കിസ്ഥാന്‍ മാറ്റിയെന്നും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇവരെ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രരായി വിലസാന്‍ അനുവദിക്കുന്നുവെന്നും യുഎസ് സെനറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പാക് സെനറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ വാദത്തിന് കരുത്ത് പകരുന്നതാണ്.
പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നു. ഹഖാനി ഭീകരര്‍ എവിടെയാണുള്ളതെന്ന് പാക്കിസ്ഥാനറിയാം. അവര്‍ക്ക് നേരെ യുഎസ് ആക്രമണം ഉണ്ടാകുമ്പോഴെല്ലാം പാക്കിസ്ഥാനില്‍ അവര്‍ക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സെനറ്റംഗം ബോബ് കോക്കര്‍ പറയുന്നു. പാക്കിസ്ഥാന്‍ താവളം നല്‍കിയിരിക്കുന്ന ഹഖാനി ഭീകരരാണ് അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ പാക്കിസ്ഥാനുമെന്നിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവരുടേത് ഇരട്ടത്താപ്പ് നയമാണ്. ഭീകരതയുടെ ദുര്‍ഭൂതത്തെ അവര്‍ പുറത്ത് വിടുകയും ഭീകരര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്നുവെന്നും സെനറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. ഇത് സെനറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വകവയ്ക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പാക്കിസ്ഥാനെതിരെ കടുത്ത നിലപാടിലാണ്.

ഇന്ത്യയുമായി അടുക്കാനാണ് ഒബാമിയുടെ ശ്രമം. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ആര് അധികാരത്തിലെത്തിയാലും ഈ നയം തുടരേണ്ടി വരും. ഇത് തന്നെയാണ് സെനറ്റ് ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button