News

മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കണം: എന്താണ് ഇതിന് പിന്നിലെ രഹസ്യം

പണ്ടുകാലം മുതൽക്കുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിൽക്കുന്ന ആചാരമാണ് മരണവീട്ടില്‍ പോയി വന്നാല്‍ കുളിയ്ക്കണമെന്നത്.പല മതങ്ങളിലും ഇന്നും ഈ ആചാരം നിലനിൽക്കുന്നുമുണ്ട്. ഇത് ഒരു വിശ്വാസം കൂടിയായിരുന്നു.മരിച്ച ആളിന്റെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ടാണ് അടിച്ചു നനച്ചു കുളിക്കണമെന്നും പറയുന്നതെന്നൊക്കെയായിരുന്നു വിശ്വാസം.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.മാത്രമല്ല, പല ശാസ്ത്രീയമായ പല വശങ്ങളും ഇതിനു പിന്നിലുണ്ട്…അവ എന്തൊക്കെയാണെന്ന് നോക്കാം

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവും. ഇതെല്ലാം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. മൃതദേഹത്തിൽ തൊടുകയോ മൃതദേഹത്തിന് സമീപം ചെല്ലുകയോ ചെയ്യുന്നവരിൽ സ്വാഭാവികമായും ഈ വിഷാണുക്കൾ ബാധിക്കുവാൻ സാധ്യതയുണ്ട്.ഈ വിഷാണുക്കളെ ശരീരത്തിൽ നിന്നും തുരത്തിയോടിക്കേണ്ടത് അത്യാവശ്യമാണ്‍.ഇതിനെ ഇല്ലാതാക്കാനാണ് പലപ്പോഴും മരണവീട്ടില്‍ പോയതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്.

ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ശരീരത്തിന്റെ പ്രതിരോധശക്തി. എന്നാല്‍ പ്രതിരോധ ശക്തി ഇല്ലാത്തവര്‍ക്ക് അസുഖങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തി ൽ വെള്ളം വീണ് തണുക്കുമ്പോൾ ഈ വിഷാണുക്കൾ ശരീരമാസകലം ഊര്‍ജ്ജം പുന:സ്ഥാപിക്കപ്പെടുന്നു. ഇത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കുന്നു.വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കൾ നനക്കുകയും ശരീരത്തിൽ തോർത്തുകയും ചെയ്യുന്നതോടെ നശിക്കുകയും ചെയ്യുന്നു.ഇക്കാരണത്താലാണ്‍ മരണവീട്ടില്‍ പോയി വന്നാല്‍ കുളിയ്ക്കണമെന്ന് പറയുന്നത്.

സ്വന്തം വീട്ടിലാണെങ്കിലും ആരെങ്കിലും മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് അന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കില്ല. ഇതിനു പിന്നില്‍ നിലനില്‍ക്കുന്ന വിശ്വാസം വേറെയാണെങ്കിലും പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും.

ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് മരണവീട് സന്ദര്‍ശിച്ചതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്. സ്വന്തം വീട്ടിലാണെങ്കിലും മൃതദേഹം മറവു ചെയ്ത് കഴിഞ്ഞാല്‍ കട്ടില്‍ കഴുകുകയും തുണികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നതും ഇതുകൊണ്ട് തന്നെ.

shortlink

Post Your Comments


Back to top button