ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്ന ഒരു ചൊല്ല് തന്നെ ഉണ്ട്. ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം കഴിക്കാന്‍ കിട്ടില്ലെന്നാണ് വിശ്വാസം.
ഭക്ഷണപ്രിയരായ നമ്പൂതിരിമാരുടെയിടയില്‍ ആഹാരം കഴിച്ചയുടന്‍ കുളിക്കാന്‍ പാടില്ലെന്നതിനെപ്പറ്റി രസകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. വയറു നിറയെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം അകത്തുപോകുമല്ലോ! ഇതു വയര്‍ വീണ്ടും വീര്‍ക്കാന്‍ ഇടയാകുമെന്നതിനാല്‍ വയറിന്‍റെ വലുപ്പം ചെറുതാക്കാന്‍ മാത്രമാണ് കുളിയെ മുന്‍നിര്‍ത്തി ഈ വിലക്കുണ്ടായിരുന്നതെന്നാണ് സരസന്മാര്‍ പറയുന്നത്.
ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയുന്നതിന് പിന്നിലെ കാരണം ഇതാണ്. ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ചൂട് ആവശ്യമാണ്. ആഹാരം കഴിച്ച ഉടനെ കുളിച്ചാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില്‍ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാല്‍ അടുത്ത ആഹാരം കഴിക്കാനും വൈകും. ഇക്കാരണം കൊണ്ടാണ് ഊണ് കഴിച്ച ഉടന്‍ കുളിക്കരുതെന്നും കുളിച്ചാല്‍ പിന്നെ ആഹാരം കിട്ടില്ലെന്നും പറയുന്നത്.
Post Your Comments