ന്യൂഡല്‍ഹി : ഹരിയാനയിലും ഡല്‍ഹിയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജഹാജര്‍ ആണ് ഭൂചലനത്തിന്റെ ഉദ്ഭവകേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ നിന്നു 51 കിലോമീറ്റര്‍ അകലെയാണ് ഇത്. കഴിഞ്ഞ ദിവസം നേപ്പാളിലും ഡല്‍ഹിയിലും 3.7 തീവ്രതയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഭൂചലനം ഉണ്ടായത്.
Post Your Comments