പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ അയ്യപ്പക്ഷേത്രം, രാജകുടുംബാംഗങ്ങളുടെ നിര്യാണം മൂലം അടച്ചിടുന്നത് ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി.രാജകുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പുല അയ്യപ്പനും ഉണ്ടാവുമെന്നാണ് വിശ്വാസം.ഇതേ തുടര്‍ന്ന് 11 ദിവസം ക്ഷേത്രം അടച്ചിടുമായിരുന്നു.ചിലപ്പോള്‍ മണ്ഡല-മകരവിളക്ക് കാലത്താണ് ഇത് സംഭവിക്കുക.
തിരക്കേറിയ ഈ സമയത്ത് ക്ഷേത്രം അടച്ചിടുന്നത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താന്‍ ഈ തീരുമാനം എന്ന് പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് ബോര്‍ഡ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതു കൊട്ടാരത്തില്‍ കിട്ടിയത് കഴിഞ്ഞ ദിവസമാണ്. 2014 നവംബര്‍ 2,3 തീയതികളില്‍ നടത്തിയ ദേവപ്രശ്നവിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, പന്തളം കൊട്ടാരവും തന്ത്രിയുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കണമെന്നാണ് പ്രശ്ന ചാര്‍ത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇതിന് വിരുദ്ധമാണ് ബോര്‍ഡിന്റെ പ്രവൃത്തിയെന്നും ചൂണ്ടിക്കാട്ടി കൊട്ടാരം വലിയ തമ്പുരാൻ രേവതിനാള്‍ പി. രാമവര്‍മരാജ ബോര്‍ഡ് പ്രസിഡന്റിന് കത്തു നല്‍കി.
ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ബോര്‍ഡിനുള്ളതെന്ന് പറയുന്നു. വരുമാനം കിട്ടുമെങ്കില്‍ ആചാരം ഒരു പ്രശ്നമല്ലെന്നതാണ് ബോര്‍ഡിന്റെ നിലപാട്.രാജകുടുംബം കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments