NewsIndia

സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് ഇനി വിദേശ ഫണ്ടില്ല

ന്യൂഡല്‍ഹി:കേന്ദ്രആഭ്യന്തരമന്ത്രാലയം വിവാദത്തിലകപ്പെട്ട മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്.) നേരിട്ട് വിദേശഫണ്ട് സ്വീകരിക്കുന്നത് വിലക്കി. ഐ.ആര്‍.എഫിന് പണം കൈമാറുംമുമ്പ് മന്ത്രാലയത്തിന്റെ അനുമതിതേടണമെന്ന് റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു.

ഐ.ആര്‍.എഫ്. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന് (എഫ്.സി.ആര്‍.എ.) വിരുദ്ധമായപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സാക്കിര്‍ നായിക്കിനും സംഘടനയ്ക്കുമെതിരെ ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഐ.ആര്‍.എഫിന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞമാസം എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.

എഫ്.സി.ആര്‍.എ.യുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ നോക്കുന്ന ജോയന്റ് സെക്രട്ടറി ജി.കെ. ദ്വിവേദി അടക്കം ആഭ്യന്തരമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരെ ഇതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. മഹാരാഷ്ട്രക്കാരനാണ് സാക്കിര്‍ നായിക്. യുവാക്കളെ മൗലികവാദികളാക്കുകയും ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. ഇദ്ദേഹത്തിന്റെയും ഐ.ആര്‍.എഫിന്റെയും പേരുകള്‍ കേരളത്തിലെ യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button