വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 ലെ ആക്രമണം ഒരായിരം തവണ അമേരിക്കയില്‍ ആവര്‍ത്തിക്കുമെന്ന് അല്‍ഖ്വയ്ദ തലവന്‍ ഐമാന്‍ അല്‍ സവാഹിരി. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ 15-ആം വാര്‍ഷികത്തോട് അനുബന്ധിച്ച് അല്‍ഖ്വയ്ദ പുറത്തിറക്കിയ വീഡിയോയിലാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.തങ്ങളെ അമേരിക്ക വീണ്ടും ദ്രോഹിക്കുകയാണെങ്കില്‍ ഒരായിരം തവണ സെപ്റ്റംബര്‍ 11 ആക്രമണം ആവര്‍ത്തിക്കുമെന്ന് സവാഹിരി വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
തങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ അതിക്രമങ്ങള്‍ക്ക് മറുപടിയാണ് സെപ്റ്റംബര്‍ 11 ലെ ആക്രമണം എന്ന് സവാഹിരി വ്യാഴാഴ്ച യൂട്യൂബിലൂടെ നല്‍കിയ വീഡിയോയില്‍ പറയുന്നു.
അറബ്-മുസ്ലീം രാഷ്ട്രങ്ങളോട് അമേരിക്ക പുലര്‍ത്തുന്ന സമീപനങ്ങളെയും സവാഹിരിയുടെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന് ശേഷമാണ് തീവ്രവാദത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തിയത്.
തുടക്കത്തില്‍ അല്‍ഖ്വയ്ദയ്ക്കും താലിബാനും എതിരെ ആക്രമണങ്ങള്‍ നടത്തിയ അമേരിക്ക പിന്നീട് സിറിയ, ഇറാഖ്, ലിബിയ മേഖലകളില്‍ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് തിരിയുകയായിരുന്നു.2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ 2753 ജനങ്ങളാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 11 ന് വിമാനം റാഞ്ചിയ അല്‍ഖ്വയ്ദ തീവ്രവാദികള്‍ തുടര്‍ന്ന് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിപ്പിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
Post Your Comments