NewsIndia

മാതാപിതാക്കൾ കടം വീട്ടാന്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

കാണ്‍പൂര്‍:കടംവീട്ടാന്‍ ദമ്പതികള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പിന്നീട് കുട്ടിയെ തട്ടിയെടുത്തെന്ന് ദമ്പതികള്‍ തന്നെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.കാണ്‍പൂരിലെ ബാബു പുര്‍വ കോളനിവാസികളായ ഖാലിദും ഭാര്യ സയിദയുമാണ് കുഞ്ഞിനെ ഹാരൂണ്‍ എന്ന ബിസിനസുകാരന് വിറ്റത്.

അഞ്ചു മക്കളുള്ളതില്‍ ഏറ്റവും ഇളയ കുട്ടിയെ ആണ് ഇവര്‍ വിറ്റത്. കാണ്‍പൂരിലെ ബാബു പുര്‍വ കോളനിവാസികളായ ഖാലിദും ഭാര്യ സയിദയുമാണ് കുഞ്ഞിനെ ഹാരൂണ്‍ എന്ന ബിസിനസുകാരന് വിറ്റത്.ഒന്നരലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.ഇവരുടെ വീട്ടില്‍നിന്ന് 60,000 രൂപയും കണ്ടെടുത്തു. കടം വീട്ടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോഴാണ് കുട്ടിയെ വിറ്റതെന്ന് മാതാവ് സയിദ പറഞ്ഞു.

ഒന്നരലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുട്ടിയെ വിറ്റ കാര്യം മറച്ചുവയ്ക്കാനാണ് കുട്ടിയുടെ മാതാപിതാക്കളായ ഖാലിദും ഭാര്യ സയിദയും പോലീസില്‍ പരാതി നല്‍കിയത്. ഹാരൂണിനെയും സയിദായെയും ഖാലിദിനെയും പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button