കണ്ണൂര്‍: ശോഭയാത്ര മാത്രമല്ല ആശ്വാസകരമല്ലെങ്കിൽ നബിദിന ഘോഷയാത്രയേയും എതിര്‍ക്കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്ലാം ആരാധനാലയങ്ങളില്‍ നടത്തുന്നതിനെ തടയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ലക്ഷ്യം എല്ലാ മതവിശ്വാസങ്ങളേയും സംരക്ഷിക്കുകയാണ്. കണ്ണൂരിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
വര്‍ഗ്ഗീയത ഇസ്ലാം ആരാധാനാലയങ്ങളില്‍ കേന്ദ്രീകരിച്ച് വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കും. ആശാസ്യമല്ലാതെ നടന്നാല്‍ നബിദിന ഘോഷയാത്ര എതിര്‍ക്കും.മയ്യില്‍ പാവന്നൂര്‍മൊട്ടയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിലേക്ക് വന്നവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.
സിപിഎം എല്ലാ മതവിശ്വാസങ്ങളേയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ശോഭായാത്ര നടത്തുന്നതിലൂടെ ഹിന്ദുവിരുദ്ധത സിപിഐഎം നടപ്പിലാക്കുകയാണെന്ന് ആര്‍എസ്എസിന്റെ ആരോപണത്തിനുള്ള മറുപടിയാണ് ജയരാജന്‍ പറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശോഭായാത്രയുടെ പേരില്‍ ആര്‍എസ്എസ് നടത്തുന്ന പരിപാടികള്‍ക്കു ബദലായി കഴിഞ്ഞ രണ്ടു വര്‍ഷമായി സിപിഐഎം നേതൃത്വത്തില്‍ കണ്ണൂരില്‍ പരിപാടി നടത്തിയിരുന്നു. ഇതിനു സിപിഐഎം നല്‍കിയ ന്യായീകരണം ആര്‍എസ്എസ് ശോഭായാത്രയുടെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നബിദിന ഘോഷയാത്രക്കെതിരെയും സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments