തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ സി.പി.എം നടത്തുന്ന പൊള്ളശ്രമങ്ങളുടെ പ്രയോജനം ലഭിക്കുന്നത് സംഘപരിവാറിനാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങൾ, ദേവസ്വം പോലെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ,സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു സി.പി.എം നേതാക്കളുടെയും പ്രതികരണങ്ങൾ സംസ്ഥാനത്തു സാമുദായിക ധ്രുവീകരണം ഉണ്ടാകുന്നതിനു സഹായകരമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങൾ,ദേവസ്വം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ,സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു സി.പി.എം നേതാക്കളുടെയും പ്രതികരണങ്ങൾ സംസ്ഥാനത്തു സാമുദായിക ധ്രുവീകരണം ഉണ്ടാകുന്നതിനു സഹായകരമാവും. ഇത്തരം വിഷയങ്ങളിൽ അനവസരത്തിലുള്ള പ്രതികരണങ്ങൾ സംഘപരിവാറിന് ഗുണകരമാവും.ഹിന്ദുക്കൾ അപകടത്തിലാണെന്ന അവരുടെ വ്യാജമായ പ്രചരണങ്ങൾക്ക് കുടപിടിച്ചു കൊടുക്കുന്ന ഇത്തരം നടപടികൾ സി.പി.എം അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ പൊള്ളത്തരങ്ങൾ അവർ തിരിച്ചറിയും.ഇതിന്റെ പ്രയോജനം അന്തിമമായി ലഭിക്കുന്നത് സംഘപരിവാറിനാണ്. മതേതര നിലപാട് സത്യസന്ധമാകണം. അത് കാപട്യങ്ങൾ നിറഞ്ഞതാകരുത് . ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും,ആയുധ പരിശീലനവും നടത്തുന്ന RSS നു മറുപടി കൊടുക്കുന്നത് ബദൽ ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാണോ? കേരളത്തിന്റെ മനസ്സ് മതേതരമാണ്.അതിനെ മലിനമാക്കാൻ ആര് ശ്രമിച്ചാലും ശക്തിയായി പ്രതിരോധിക്കണം.കേരളത്തിൽ ഒരു സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭം കൊയ്യാൻ സി.പി.എം ബുദ്ധിശാലകളിൽ രൂപം കൊണ്ട ഈ ആശയത്തിന്റെ പുറകിലുള്ള കൗശലം ജനാധിപത്യവാദികളും കേരളത്തിലെ വിവിധ ജനവിഭാഗങ്ങളും തിരിച്ചറിയുക തന്നെ ചെയ്യും
Post Your Comments