NewsInternational

പ്രസിഡന്‍റായാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ വേരോടെ പിഴുതെറിയുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ:യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകും.ഇതിനു സൈനിക യുദ്ധമോ, സൈബർ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു.ഫിലദൽഫിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് സൈനികശേഷിയെ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്. സൈനികരുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ വിമാനങ്ങളും കപ്പലുകളും വാങ്ങിയും സൈനികശേഷിയെ മെച്ചപ്പെടുത്തണം. സൈനികർക്കു മികച്ച പരിശീലനം നൽകി അവരെ കഴിവുറ്റവരാക്കിത്തീർക്കണമെന്നും ട്രംപ് പറയുകയുണ്ടായി.സൈനിക ആവശ്യങ്ങൾക്കായുള്ള തുക വർധിപ്പിക്കണമെന്നു കോൺഗ്രസിനോട് ആവശ്യപ്പെടും. പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലെങ്കിൽ നമുക്ക് രാജ്യമുണ്ടാകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button