കല്‍പറ്റ: നിരന്തരമായി തെറ്റായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രക്ഷേപണം നടത്തിയതിന് ഏഷ്യാനെറ്റ് ചാനലിനെതിരെ എം.ഐ. ഷാനവാസ് എം.പിയുടെ വക്കീൽ നോട്ടീസ്. ഏഷ്യാനെറ്റ് ന്യൂസ് പബ്ളിഷര്‍, എഡിറ്റര്‍, വയനാട് റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.
ആദിവാസികൾക്ക് ഭൂമി നൽകുന്ന പദ്ധതിയിൽ അഴിമതി ആരോപിച്ച് ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയിൽ ‘വിവാദ സ്ഥലം വാങ്ങാനും വില്‍ക്കാനും വില നിര്‍ണയിക്കാനും വയനാട് എം.പി എം.ഐ ഷാനവാസും ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസും സഹായിച്ചെന്ന് സ്ഥലം ഉടമ ഹസന്‍കോയ ഒളികാമറയില്‍ പറഞ്ഞു’ എന്ന് ആരോപിച്ചിരുന്നു. തങ്ങളുടെ കക്ഷിയായ എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന രീതിയിൽ വാസ്തവവിരുദ്ധമായ വാര്‍ത്തയിലൂടെ ശ്രമിച്ചു എന്നാണ് നോട്ടീസിലെ പരാമർശം.
Post Your Comments