ലാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസ് തലസ്ഥാനമായ വിയന്‍ടിയനിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പൊതുവിരുന്നിലും പങ്കെടുത്തു.
ലാവോസ് പ്രധാനമന്ത്രി തോങ് ലൂന്‍ സിസോലിത്തുമായും മോദി സമ്മേളനത്തിനിടെ തീവ്രവാദം, സമുദ്രസുരക്ഷ, ദുരന്തനിവാരണം, സാമ്പത്തികസഹകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.അദ്ദേഹം ആസിയാനിലെ മറ്റ് രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് ആസിയാന്‍ ഉച്ചകോടി സഹായകമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ടുദിവസത്തെ ഉച്ചകോടി വ്യാഴാഴ്ചയാണ് ആരംഭിക്കുക.
Post Your Comments