ന്യൂഡല്‍ഹി : കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് യുനെസ്‌കോയുടെ വിദ്യാഭ്യാസത്തിനുള്ള കണ്‍ഫ്യൂഷ്യസ് പുരസ്‌കാരം. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനശിക്ഷന്‍ സന്‍സ്താന്‍ (ജെഎസ്എസ്) എന്ന എന്‍ജിഒ ആണ് ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. വ്യാഴാഴ്ച പാരീസില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
ജെഎസ്എസ് മലപ്പുറം ചെയര്‍മാന്‍, രാജ്യസഭാംഗം പി വി അബ്ദുള്‍ വഹാബ്, മലപ്പുറം യൂണിറ്റ് ഡയറക്ടര്‍ വി ഉമ്മര്‍കോയ എന്നിവരാണ് പാരീസില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. യുനെസ്‌കോയിലെ എല്ലാ അംഗരാജ്യങ്ങളിലെയും വിദ്യഭ്യാസ മന്ത്രിമാര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരസ്‌കാര ദാന ചടങ്ങിനോടനുബന്ധിച്ച് വിദ്യാഭ്യാസവും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും നടക്കും.
രാജ്യസംഭാംഗം പിവി അബ്ദുള്‍ വഹാബ് വിദ്യാഭ്യാസവും കാര്‍ഷിക വൃത്തിയും കൂട്ടിച്ചേര്‍ത്തുള്ള വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരിപാടിയില്‍ അവതരിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി മികച്ച ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് എന്‍ജിഒയുടെ പ്രധാനലക്ഷ്യം.
Post Your Comments