കാൻപൂർ:കടംവീട്ടാൻ അഞ്ചുമാസമായ കുഞ്ഞിനെ വിറ്റശേഷം, കുട്ടിയെ തട്ടിയെടുത്തെന്നു പരാതി നൽകിയ ദമ്പതികൾ അറസ്റ്റിൽ.കുഞ്ഞിനെ ദമ്പതികൾ ഹാരൂൺ എന്ന ബിസിനസ്സുകാരനു ഒന്നരലക്ഷം രൂപയ്ക്കു വിൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടിയെ വിറ്റ കാര്യം മറച്ചുവയ്ക്കാനാണു ദമ്പതിമാരായ ഖാലിദും ഭാര്യ സയിദയും പൊലീസിൽ പരാതി നൽകിയത്. ഇവരുടെ വീട്ടിൽനിന്ന് 60,000 രൂപയും കണ്ടെടുത്തു. കടം വീട്ടാൻ മറ്റൊരു മാർഗവും കാണാതെ വന്നപ്പോഴാണു കുട്ടിയെ വിറ്റതെന്ന് സയിദ പറഞ്ഞു.വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഇവരുടെ പരാതി. അഞ്ചു മക്കളുള്ളതിൽ ഏറ്റവും ഇളയ കുട്ടിയെ ആണ് ഇവർ വിറ്റത്.
Post Your Comments