NewsIndia

ഇന്‍സാറ്റ്‌ 3 ഡി.ആര്‍. വിക്ഷേപണം ഇന്ന്‍

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി.ആര്‍. ഇന്ന് വിക്ഷേപിക്കും. ബുധനാഴ്ച രാവിലെ 11.10-ന് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു. 29 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനുശേഷം ഇന്ന് വൈകുന്നേരം 4.10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിക്ഷേപണം നടക്കും. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. എഫ്. 05 ഇന്‍സാറ്റ് 3 ഡി. ആറുമായി കുതിച്ചുയരും. ജി.എസ്.എല്‍.വി. എഫ്. 05 ല്‍ ഉപയോഗിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനാണ്.

ഇന്‍സാറ്റ് 3 ഡി.ആര്‍ കാലാവസ്ഥാനിരീക്ഷണത്തിനുള്ള അത്യാധുനികസംവിധാനങ്ങളടങ്ങിയ ഉപഗ്രഹമാണ് . രാത്രിയില്‍പ്പോലും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഈ ഉപഗ്രഹത്തിനാവും. 2,211 കിലോയാണ് ഭാരം. വിക്ഷേപണസമയം 17 മിനിറ്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button