KeralaIndiaNews

അരവിന്ദ് കെജ്രിവാളിനും മന്ത്രിസഭക്കും വീണ്ടും തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്

 

ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനുംമന്ത്രിസഭയ്ക്കും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രറ്ററിമാരായി നിയമിച്ച കെജ്രിവാള്‍ സര്‍ക്കാരിന്‍റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരമേറ്റെടുത്തതിന് ശേഷമാണ് 21 എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രറ്ററിമാരായി കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ചത്.

ഈ എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും. ഡല്‍ഹിയുടെ അഡ്മിനിസ്ട്രേറ്റീവ് തലവന്‍ ലഫ്നന്‍റ് ഗവര്‍ണറാണെന്ന് വ്യക്തമാക്കിയിള്ള ഹൈക്കോടതി വിധി വന്നതിനെ പിന്നാലെയാണ് കെജ്രിവാളിനും കൂട്ടര്‍ക്കും വീണ്ടും തിരിച്ചടി നേരിടുന്നത്.എഎപി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രറ്ററിമാരായി കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ചത്.

എഎപി എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചുകൊണ്ടുള്ള ബില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചിരുന്നു.ഇതിനിടെ ഡല്‍ഹി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ലഫ്നന്‍റ് ഗവര്‍ണറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നതിനെതിരെ കെജ്രിവാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതായും വാർത്തകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button