
പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന.പരിശോധനയിൽ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക് പോസ്റ്റാണ് വേലന്താവളത്തിലേത്.
ചരക്കു ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം നൂറിന്റേയും അഞ്ഞൂറിന്റേയും കെട്ടുകളാക്കി കടലാസ് കൊണ്ട് പൊതിഞ്ഞ ശേഷം ഉപയോഗശൂന്യമായ ഫയലുകള്‍ക്കും കടലാസുകള്‍ക്കുംഇടയില്‍ തിരുകിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.ഓണം അടുത്തതോടെ ചെക്ക് പോസ്റ്റിലെ അഴിമതി കൂടുമെന്ന് മനസിലാക്കിയ വിജിലന്‍സ് വളരെ ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്ന് രാവിലെ ചെക്ക് പോസ്റ്റില്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തേക്കാനാണ് സാധ്യത
Post Your Comments