NewsInternational

ബിയര്‍ ഗ്ലാസില്‍ ഒഴിക്കാനുള്ള സൗകര്യത്തിന് 45 ഡിഗ്രി ചെരിച്ച് ഒരു ബാര്‍

ബിയര്‍ ആസ്വദിക്കുന്നവരെല്ലാം ഒരു കാര്യത്തില്‍ നല്ല ശ്രദ്ധ വെയ്ക്കാറുണ്ട്. ടേബിള്‍ മാനേഴ്‌സൊക്കെ കര്‍ശനമായി പാലിക്കുന്നവര്‍ ഈ ബിയര്‍ സെര്‍വിങ്ങ് ഒരു കലയായാണ് കാണുന്നത്. ഗ്ലാസ് ഒരു 45 ഡിഗ്രി ചെരിച്ച് തുളുമ്പാതെ ബിയര്‍ കൃത്യമായി പകരാന്‍ ശ്രദ്ധിക്കുന്നവരുമുണ്ട്, അല്ലാത്തവരുമുണ്ട്. എന്നാല്‍ ബിയര്‍ പകരാനുള്ള സൗകര്യത്തിന് ബാര്‍ തന്നെ 45 ഡിഗ്രി ചെരിച്ച് നിര്‍മ്മിച്ചാലോ അതിശയിക്കണ്ട അത്തരത്തിലൊരു ബാര്‍ ഉണ്ട്.

അര്‍ജന്റീനയിലാണത്. പെര്‍ഫക്ടായി ഉപഭോക്താക്കള്‍ക്ക് ഗ്ലാസിലേക്ക് ബിയറൊഴിക്കാന്‍ ആന്‍ഡ്‌സ് പര്‍വ്വത നിരയിലുള്ള ബാറാണ് ഈ വല്ലാത്ത തന്ത്രം പരീക്ഷിച്ചത്. മെന്‍ഡോസാ പ്രവിശ്യയിലെ ആന്‍ഡ്‌സ് ബാര്‍ 45ല്‍ അര്‍ജന്റീനയിലെ ഇഷ്ട ബിയര്‍ ബ്രാന്‍ഡ് ആന്‍ഡ്‌സ് തന്നെയാണ് വിളമ്പുന്നതും.
പര്‍വ്വത ചരുവിലാണ് ബാര്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രകൃതി ദത്തമായ ചരിവ് നിര്‍മ്മാണത്തിലും പ്രയോജനപ്പെടുത്തി. ടേബിളും കസേരയുമെല്ലാം ചെരിഞ്ഞ് തന്നെ, ബിയര്‍ ടാപും ചെരിഞ്ഞ്. ഗ്ലാസില്‍ കൃത്യമായി തന്നെ ബിയര്‍ ഒഴിക്കാം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ബിയര്‍ തുളുമ്പാതിരിക്കാന്‍ ചില്ലറ പാടുപെടല്‍ തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button