പത്തനംതിട്ട: ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളം വരണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇതിനായി ശബരിമലയോടു ചേർന്നു വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിമാനത്താവള സാധ്യത തേടി നിരവധി സ്വകാര്യ കമ്പനികൾ രംഗത്തെത്തിയ സാഹചര്യത്തിലാണു തീരുമാനം.
നിലക്കലിലെ ഭൂമിയും തൊട്ടടുത്തുള്ള വനഭൂമിയും തോട്ടങ്ങളും വിമാനത്താവളത്തിനായി ഉപയോഗിക്കാമെന്നും പ്രയാര്‍ പറഞ്ഞു. പെരുനാട്, ളാഹ, എരുമേലി എന്നിവിടങ്ങളിലെ സ്വകാര്യ തോട്ടങ്ങളും ഏറ്റെടുത്താൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാകും . സർക്കാർ ആവശ്യപ്പെട്ടാൽ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാനും തയ്യാണെന്ന് പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments