ഭക്ഷണത്തിൽ ഇടുന്നത് മാത്രമല്ല ഉപ്പിന്റെ ഉപയോഗം. ഉപ്പിന് മറ്റു ചില ഉപയോഗങ്ങളുമുണ്ട്. അവ എന്താണെന്ന് നോക്കാം.
ഇസ്തിരിപ്പട്ടിയിയിലെ കറ നീക്കം ചെയ്യാൻ ഉപ്പിന് കഴിയും. ഒരു കഷ്ണം മെഴുകു പേപ്പറിലേക്ക് കുറച്ച് ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി ചൂടാക്കി അതിന് മേലെ വെച്ചാൽ ഉരുകിപ്പിടിച്ചവ വേഗത്തില്‍ തന്നെ നീക്കം ചെയ്യപ്പെടും.
വസ്ത്രങ്ങളിലെ പൂപ്പലും അതിന്റെ ഗന്ധവും അകറ്റാന്‍ നാരങ്ങനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലുള്ളിടത്ത് തേച്ച് ഉണങ്ങിയതിന് ശേഷം കഴുകുക.
പാത്രം കഴുക്കാനായി സോപ്പ് തീര്‍ന്ന് പോയി എങ്കില്‍ ഉപ്പ് കൊണ്ട് ഡിഷ് വാഷ് സോപ്പ് വീട്ടില്‍ ഉണ്ടാക്കാം. സാധാരണ സോപ്പ്, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് ഡിഷ് വാഷര്‍ സോപ്പിന് പകരമായി ഇത് ഉപയോഗിക്കാം.
പാചകത്തിന് ശേഷം പാനിലെ മെഴുക്ക് മാറ്റാൻ കുറച്ച് ഉപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് വെച്ച ശേഷം കഴുകിയാൽ മതിയാകും.
തറയിൽ മുട്ട വീണ് പൊട്ടിയാൽ മുട്ട വീണിടത്ത് കുറച്ച് ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുക. ഉപ്പ് ചെറിയ അടരുകളായി മാറും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനാവും.
Post Your Comments