പതിവായി പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പേര് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടു. ബ്രാസേഴസ് എന്ന വെബ്‌സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങാണ് പുറത്ത് വിട്ടത്. വെബ്‌സൈറ്റില്‍ അംഗത്വം എടുത്തവരുടെ വ്യക്തി വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രാസേഴ്‌സ് ഫോറം ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍മാരുടെ ആക്രമണം.
ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ബ്രാസേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉപയോക്താക്കളുടെ ഇമെയില്‍, യൂസര്‍ നെയിം എന്നിവയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ബ്രാസേഴ്‌സ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ പാസ്‌വേഡ് മാറ്റണമെന്ന് സൈറ്റ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
vigilante.pw എന്ന വെബ്‌സൈറ്റാണ് ഹാക്കിംഗ് വിവരം പുറത്ത് വിട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കുറച്ച് ഉപയോക്താക്കളുടെ വിവരം മാത്രമാണ് പുറത്ത് പോയതെന്ന് വെബ്‌സൈറ്റ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments