90 ദിവസത്തെ സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയുന്ന റിലയന്‍സ് ജിയോയുടെ സിമ്മുകള്‍ ഇതിനോടകം നിരവധിയാളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.എന്നാൽ ഇതിനോടൊപ്പം തന്നെ പരാതികളും ഉയർന്നു വന്നിരിക്കുകയാണ്.ചിലരുടെ സിമ്മില്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന നിലവിലെ പ്രശ്നം.റിലയന്‍സ് ജിയോ സിമ്മുകള്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള ചില കാരണങ്ങള്‍ ഉണ്ട്.ഒന്നാമതായി നിങ്ങളുടെ ഫോണില്‍ 2ജി/3ജി സേവനങ്ങള്‍ മാത്രമാണ് പിന്തുണയ്ക്കുകയുളളു എങ്കില്‍ റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ ലഭിക്കില്ല. ഫോണിന്റെ നെറ്റ്‌വര്‍ക്ക് പിന്തുണ പരിശോധിച്ച് 4ജി സേവനങ്ങള്‍ ഫോണില്‍ ലഭ്യമാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
നിലവിലുള്ള മൊബൈല്‍ നമ്പര്‍ റിലയന്‍സ് ജിയോയിലേക്ക് പോര്‍ട്ട് ചെയ്താല്‍ മാത്രമാണ് റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ ലഭിക്കുകയുള്ളു. എന്നാല്‍ പോര്‍ട്ടിങ്ങ് നടപടികള്‍ ആരംഭിക്കാത്തതിനാല്‍ പുതിയ സിമ്മിലും സൗജന്യ സേവനങ്ങള്‍ ലഭിക്കുന്നതായും കാണുന്നുണ്ട് .ഡ്യുവല്‍ സിം പോര്‍ട്ടുകളുള്ള ഫോണുകളില്‍, 4ജി സേവനം പിന്തുണയ്ക്കുന്ന പോര്‍ട്ടില്‍ മാത്രം റിലയന്‍സ് ജിയോ സിം ഉപയോഗിക്കുക.ഇനി സിം ഉപയോഗിക്കുമ്പോള്‍ വോയ്‌സ്-ഡാറ്റ സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങളില്‍, പ്രൈമറി സിം പോര്‍ട്ടില്‍ റിലയന്‍സ് ജിയോയെ ഉപയോഗിക്കുക. തുടര്‍ന്ന് ഡാറ്റ സെറ്റിങ്ങ്‌സില്‍ ചെന്ന് നെറ്റ്‌വര്‍ക്ക് മോഡിനെ LTE/4G എന്ന ഓപ്ഷനില്‍ സ്ഥിരീകരിക്കുക.പ്രശ്‌നങ്ങള്‍ തുടര്‍ന്നും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഒരുപക്ഷെ, MyJio ആപ്പിന്റെ അഭാവമാകാം കാരണം. MyJio ആപ്പിനെ ഫോണില്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയുക. തുടര്‍ന്ന് MyJio ആപ്പ് മുഖേന സിംമിനെ ആക്ടിവേറ്റ് ചെയ്താല്‍ റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ ലഭിക്കുന്നതാണ്.
Post Your Comments