International

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ 65 കാരന്‍ ഇടിച്ചു ; കാരണം വിചിത്രം

ടെസ്‌കോ : അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ 65 കാരന്‍ ഇടിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെസ്‌കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങിന് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ ട്രോളിയില്‍ ഇരുത്തി ഷോപ്പിങ്ങ് ചെയ്യുകയായിരുന്നു അമ്മ.

അയല്‍വാസിയും പരിചയക്കാരനുമായ വ്യക്തിയാണ് കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി പ്രഹരിച്ചത്. 5 ദിവസം മാത്രം പ്രായമായ കുട്ടിയുടെ മുഖത്ത് മുഷ്ടി ചുരുട്ടി ശക്തമായയാണ് ഇയാള്‍ പ്രഹരിച്ചത്. കരച്ചില്‍ കേട്ട് അമ്മ നോക്കുമ്പോള്‍ കുട്ടിയുടെ മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുക്കുന്നതാണ് കണ്ടത്. ട്രോളിയില്‍ ഇരിക്കുന്നത് പാവയാണ് എന്ന് കരുതിയാണ് ഇടിച്ചത് എന്നാണിയാള്‍ പറയുന്നത്. സംഭവ സ്ഥലത്ത് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിന് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button