ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി യച്ചിരുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 26 സ്ത്രീകളെ പോലീസ് മോചിപ്പിച്ചു. ഇവരുടെ സംഘത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
സംഘത്തലവന്‍ ഷാബിന്‍ ഷാ, ഇയാളുടെ പങ്കാളി ബിദ്യ ലാമ എന്നിവര്‍ പോലീസ് പിടിയിലായി. ശ്രീലങ്ക വഴിയാണ് ഇവര്‍ സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചിരുന്നത്. മഹിപാല്‍പൂരിലെ വാടകവീട്ടില്‍നിന്നാണ് 20 സ്ത്രീകളെ പോലീസ് മോചിപ്പിച്ചത്. മറ്റ് ആറു പേരെ രൂപ്‌നഗറിലെ ഒരുവീട്ടില്‍നിന്നും കണ്ടൈത്തി. ഇവരില്‍ 16 പേര്‍ നേപ്പാള്‍ സ്വദേശികളും 10 പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരുമാണ്.
2011 മുതല്‍ താന്‍ മനുഷ്യക്കടത്ത് നടത്തുന്നതായും 1500ല്‍ അധികം സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചതായും സംഘത്തലവന്‍ ഷാബിന്‍ ഷാ പോലീസിന് മൊഴി നല്‍കി. ജൂലൈയില്‍ ഷായുടെ സംഘം തടവിലാക്കിയിരുന്ന 48 സ്ത്രീകളെ ശ്രീലങ്കയില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ഷായ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments