KeralaNews

മന്ത്രിസഭായോഗം: വികലാംഗര്‍ക്ക് സംവരണം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ തീരുമാനം

തിരുവനന്തപുരം:മന്ത്രിസഭായോഗം എയ്ഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മൂന്ന് ശതമാനം സംവരണം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്. മന്ത്രിസഭാ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള ബില്‍ കൊണ്ടുവരാനും തീരുമാനമായി. ഈ മാസം 26 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമെടുത്തത്. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും ക്രമക്കേടുകള്‍ പരിഹരിച്ച്‌ കര്‍ഷകര്‍ക്കായുള്ള കിസാന്‍ പെന്‍ഷന്‍ ഓണത്തിന് മുന്‍പായി തന്നെ വിതരണം ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നിലവില്‍ 400 രൂപയായിരുന്ന കിസാന്‍ കര്‍ഷക പെന്‍ഷന്‍ 600 രൂപയാക്കി ഉയര്‍ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button