തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി പുറത്ത്. കെ.എം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ പുറത്ത് വന്നത്. മാണിക്കെതിരായ തെളിവുകള്‍ ബോധപൂര്‍വം മറച്ചുവെക്കപ്പെട്ടുവെന്നും ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുകേശൻ ആരോപിക്കുന്നു.
കോടതി നിര്‍ദേശിച്ച സമയം പര്യാപ്തമായിരുന്നില്ല. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 27 നാണ് സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Post Your Comments