NewsIndia

കാവേരി നദീജലത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു

ബെംഗളൂരു:കർണാടകയിൽ കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കുവാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നൽകിയതിനെത്തുടർന്ന് കർഷക പ്രക്ഷോഭം.മാണ്ഡ്യ ജില്ലയിൽ കര്‍ഷകര്‍ ബന്ദിനാഹ്വാനം നൽകി. ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ കാവേരി നദീ ജലപ്രശ്‌നത്തില്‍ നടക്കുന്ന സ്ഥലമാണ്.

മാണ്ഡ്യയിൽ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്.ബെംഗളൂരുവിൽ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രക്ഷോഭകർ വാഹനങ്ങള്‍ കടത്തിവിടാതെ ബെംഗളൂരു- മൈസൂര്‍ ഹൈവേ തടയാനാണ് തീരുമാനം.

10 ദിവസത്തേക്ക് സെക്കന്റില്‍ 15000 ഘന അടി വെള്ളം നല്‍കാനാണ് കോടതി ഉത്തരവ്. അതേസമയം കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തമിഴ്‌നാട് ആവശ്യപ്പെട്ടത് 50.52 ടി എം സി വെള്ളം വിട്ടുതരണമെന്നാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുവാന്‍ ഉച്ചയ്ക്ക് ശേഷം സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.മുന്‍ എം എല്‍ എ വറ്റാല്‍ നാഗരാജും അദ്ദേഹത്തിന്റെ സഘടനയും വെള്ളിയാഴ്ച ബന്ദ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button