മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി.ഇന്ന് ഒബാമ ഡ്യൂട്ടേര്‍ടുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഡ്യൂട്ടേര്‍ട് പറഞ്ഞു.”നിങ്ങള്‍ ബഹുമാനം കാണിക്കണം. വെറുതെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യരുത്. വേശ്യയ്ക്കുണ്ടായവനേ, തന്നെ ഞാന്‍ ശപിച്ചു കളയും,” ഇത്രയും തരംതാണ പ്രസ്താവനയാണ് ഒബാമയ്ക്കെതിരെ ഡുട്ടേര്‍ട്ട് നടത്തിയതെന്ന്
എജന്‍സ്-ഫ്രാന്‍സ് പ്രസ്സെ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ചെളിയില്‍ കിടന്നുരുളുന്ന പന്നികളെപ്പോലെയാകും നമ്മള്‍ എന്ന് ഡ്യൂട്ടേര്‍ട് ബാമയ്ക്ക് മുന്നറിയിപ്പും കൊടുത്തു ഡ്യൂട്ടേര്‍ടിൻറെ ഈ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
ലാവോസിന്റെ തലസ്ഥാനമായ വിയന്തിയയിൽ ഇന്നു നടക്കുന്ന ആസിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ തിരിക്കും മുൻപാണു ഡ്യൂട്ടേര്‍ട് വിവാദ പ്രസ്താവന നടത്തിയത്.ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്.‘ഏതു ചർച്ചയാണെങ്കിലും അതു ഫലപ്രദമാകണമെന്നാണ് എന്റെ നിലപാട്. എന്റെ സംഘാംഗങ്ങളോട് അതു സാധ്യമാകുമോ എന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് ഒബാമ പറഞ്ഞത് ഇതിന്റെ ഭാഗമായാണെന്നു കരുതുന്നു.
ഡ്യൂട്ടേര്‍ട് മേയിൽ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാൻ സാധ്യതയുണ്ടെന്ന സൂചനയാണു ഡ്യൂട്ടേര്‍ട് പ്രകോപിതനാകാൻ കാരണമെന്നാണ് റിപ്പോർട്ട് .
Post Your Comments