തിരുവനന്തപുരം : ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന ഉത്തരവില്‍ മാറ്റം. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു. ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷയെന്ന നിലയിലാണ് പെട്രോള്‍ നിയന്ത്രണ നിര്‍ദേശം മുന്നോട്ടുവച്ചത്. ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതും നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതും പെട്രോള്‍ പമ്പിലെ ജീവനക്കാരല്ലെന്നും അങ്ങനെ വേണമെങ്കില്‍ നിയമഭേദഗതി നടത്തേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിപാടികളുടെയും ബോധവത്കരണങ്ങളും ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 19 ന് സുരക്ഷാദിനമായി ആചരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
Post Your Comments