മദര്‍ തെരേസയുടെ വിശുദ്ധപദവിയിലേക്കുള്ള ആരോഹണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. പരിമിതമായ വിദ്യാഭ്യാസം മാത്രമുള്ള മതമൗലികവാദിയും, വഞ്ചകിയുമാണ് മദര്‍ തെരേസ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കട്ജു ആരോപിച്ചിരിക്കുന്നത്.
മദര്‍ തെരേസയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന കട്ജു സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അവസരത്തില്‍ മദര്‍ നടത്തിയ പ്രസംഗത്തില്‍ “ഭ്രൂണഹത്യയാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി” എന്നു പറഞ്ഞതിനെ പരിഹസിക്കുന്നുണ്ട്. കേള്‍വിക്കാര്‍ മണ്ടന്മാരായത് കൊണ്ടാണ് മദര്‍ അപ്രകാരം പറഞ്ഞത് കേട്ടുകൊണ്ടിരുന്നത്. അല്ലെങ്കില്‍പ്പിന്നെ ലോകസമാധാനവും ഭ്രൂണഹത്യയും തമ്മിലുള്ള ബന്ധം എന്ത് എന്ന ചോദ്യം ഒരോരുത്തരുടേയും മനസ്സില്‍ ഉണ്ടാകേണ്ടിയിരുന്നു.
മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ സഹായകരമായ അത്ഭുതപ്രവൃത്തി എന്ന പേരില്‍ വത്തിക്കാന്‍ അംഗീകരിച്ച രോഗമുക്തിയേയും കട്ജു ചോദ്യംചെയ്യുന്നു. വ്യാജമായി ചമച്ചതാണ് ഈ അത്ഭുതപ്രവൃത്തി എന്നാണ് കട്ജു പറയുന്നത്. മോണിക്ക ബെസ്ര എന്ന ഒരു ബംഗാളിസ്ത്രീയാണ് തനിക്കുണ്ടായിരുന്ന കാന്സര്കാരകമായ മുഴ മദറിന്റെ മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ സുഖപ്പെട്ടു എന്ന അവകാശവാദം നടത്തിയതും, വത്തിക്കാന്‍ ഇത് വിശുദ്ധപദവിക്കര്ഹമായ അത്ഭുതപ്രവൃത്തിയായി അംഗീകരിച്ചതും. വീട്ടിലുള്ള മദറിന്റെ ചിത്രത്തിനു മുന്പില് ഇരുന്ന് പ്രാര്‍ഥിച്ചപ്പോള്‍, ചിത്രത്തില്‍ നിന്ന് ഒരു പ്രകാശധാര പ്രത്യക്ഷപ്പെട്ടു എന്നും, തന്റെ കാന്‍സര്‍ ഭേദമായി എന്നുമാണ് മോണിക്ക അവകാശപ്പെട്ടത്.
പക്ഷേ മോണിക്കയെ ചികിത്സിച്ച ഡോക്ടര്‍. രഞ്ജന്‍ മുസ്താഫിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് കട്ജു പറയുന്നു. മോണിക്കയ്ക്ക് കാന്സര്കാരകമായ മുഴ ഇല്ലായിരുന്നു എന്നും, ഉണ്ടായിരുന്നത് ‘ട്യൂബര്കുലാര് സിസ്റ്റ്’ മാത്രമായിരുന്നു എന്നും ഡോ. രഞ്ജന്‍ പറയുന്നു. താന്‍ കൊടുത്ത മരുന്ന് കഴിച്ചാണ് മോണിക്കയുടെ സിസ്റ്റ് മാറിയതെന്നും ഡോ. രഞ്ജന്‍ പറഞ്ഞത് കട്ജു ഉദ്ധരിക്കുന്നു. ഡോ. രഞ്ജനുമായി അഭിമുഖങ്ങളൊന്നും നടത്താതെയാണ് വത്തിക്കാന്‍ മദറിന്റെ അത്ഭുതപ്രവൃത്തി അംഗീകരിച്ചത്. മറ്റുള്ള അത്ഭുതങ്ങളും ഇത്തരത്തിലുള്ളവയാണെന്നും കട്ജു ആരോപിക്കുന്നു.
ഹെയ്റ്റിയിലെ ഏകാധിപതികളായിരുന്ന ദുവാലിയെര് കുടുംബത്തിന്റെ പക്കല്‍ നിന്നും വന്‍തുക ഡൊണേഷന്‍ ആയി സ്വീകരിച്ച് അവരുടെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട് മദര്‍ തെരേസ എന്നും കട്ജു ആരോപിക്കുന്നു. 80-കളില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ “സേവിംഗ്സ് ആന്‍ഡ് ലോണ്‍ കുംഭകോണത്തിലെ” മുഖ്യസൂത്രധാരന്‍ ചാള്‍സ് കീറ്റിംഗിന്റെ പക്കല്‍നിന്നും മദര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് കട്ജു തന്റെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഈ പണം മുഴുവന്‍ ചിലവാക്കിയതിന്റെ കണക്കുകള്‍ ഒന്നും ലഭ്യമല്ലെന്നും കട്ജു പറയുന്നു.
മദര്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചു എന്ന് പറയുന്ന ആശുപത്രി യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്തതായിരുന്നു എന്നും, മദര്‍ രോഗഗ്രസ്തയായപ്പോള് സ്വന്തം ആശുപത്രിയില്‍ ചികിത്സ തേടാതെ കാലിഫോര്‍ണിയയിലേക്കാണ് പോയതെന്നും കട്ജു ഓര്‍മ്മിപ്പിക്കുന്നു. ലണ്ടനിലെ അരൂപ് ചാറ്റര്‍ജിയെപ്പോലുള്ള സാമൂഹികപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു.
ക്രിസ്റ്റഫര്‍ ഹിച്ചന്സിനെപ്പോലുള്ള എഴുത്തുകാരുടെ മദറിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങളെപ്പറ്റിയും കട്ജു പരാമര്‍ശിക്കുന്നുണ്ട്. മദര്‍ തെരേസയ്ക്ക് കൊടുത്തതുപോലെ തനിക്കും ആരെങ്കിലും ഒരു മില്ല്യണ്‍ ഡോളര്‍ ഡൊണേഷന്‍ തരികയാണെങ്കില്‍ താനും മദര്‍ ചെയ്തതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാം എന്ന് പറഞ്ഞുകൊണ്ടാണ് കട്ജു തന്റെ വിമര്‍ശനക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിമര്ശനക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം:
Mother Teresa
I cannot understand all the fanfare and brouhaha about ‘Mother’ Teresa
In my opinion she was a reactionary semi educated fundamentalist, fanatic and fraud.
In her Nobel Prize acceptance speech she asserted before a dumb founded audience that ‘ abortion was the greatest destroyer of world peace ‘. One’s mind boggles to understand the connection between abortion and world peace.
To some American Professors who came to visit her she said ” We have a home for the dying in Calcutta, where we have picked up more than 36,000 people only from the streets of Calcutta, and out of that big number more than 18,000 have died a beautiful death. They have just gone home to God “. How hungry, homeless people have a ‘beautiful’ death passes all comprehension.
As for the “miracle” that had to be attested for declaring her a saint, one cringes with shame at the obviousness of the fakery. A Bengali woman named Monica Besra claimed that a beam of light emerged from a picture of MT, which she happened to have in her home, and relieved her of a cancerous tumor. Her physician, Dr. Ranjan Mustafi, said that she didn’t have a cancerous tumor in the first place and that the tubercular cyst she did have was cured by a course of prescription medicine. Was he interviewed by the Vatican’s investigators? No. The same can be said about her other ‘miracles’.
She said that poverty and suffering was a gift from God, when the truth is that poverty is the worst thing in life.
And she was a friend to the worst of the rich, taking misappropriated money from the atrocious Duvalier family in Haiti (whose rule she praised in return) and from Charles Keating of the Lincoln Savings and Loan. Where did that money, and all the other donations, go? The primitive hospice in Calcutta was as run down when she died as it always had been—she preferred California clinics when she got sick herself—and her order always refused to publish any audit. But we have her own claim that she opened 500 convents in more than a hundred countries, all bearing the name of her own order. Is this modesty and humility?
The rich of the world have a poor conscience, and many rich people like to alleviate their own unease by sending money to a woman who seemed like an activist for “the poorest of the poor.” People do not like to admit that they have been gulled or conned, so a vested interest in the myth was permitted to arise, and a lazy media never bothered to ask any follow-up questions. Many volunteers who went to Calcutta came back abruptly disillusioned by the reactionary, fundamentalist ideology and poverty-loving practice of the “Missionaries of Charity,”
Aroup Chatterjee, a doctor, grew up in Kolkata and now works in the UK. He is one of Mother Teresa’s most vocal critics. “Many rogues have become Catholic saints,” he said. “What bothers me is that the world makes such a song and dance about a superstitious, black magic ceremony.”
He added: “It’s obvious that people are duped, they have a herd mentality. But the media has a responsibility not to collude with it.”
He has described Mother Teresa as “a medieval creature of darkness” and a “bogus and fantastic figure” who went unchallenged by the world’s media.
According to his 2003 book,’ Mother Teresa: The Final Verdict ‘, based on the testimonies of scores of people who worked with the Missionaries of Charity, the medical care given to sick and dying people was negligible. Syringes were reused without sterilisation, pain relief was non-existent or inadequate, and conditions were unhygienic. Meanwhile, Mother Teresa spent much of her time travelling around the world in a private plane to meet political leaders.
Similar criticisms were made by the late writer Christopher Hitchens in his book, The Missionary Position. Mother Teresa was, he wrote, a “religious fundamentalist, a political operative, a primitive sermoniser, and an accomplice of worldly secular powers”.
The focus of the nun’s work, he said, was “not the honest relief of suffering but the promulgation of a cult based on death and suffering and subjection”.
Among those cited by Hitchens was Susan Shields, a former worker with the Missionaries of Charity, who claimed that vast sums of money accrued in bank accounts but very little was spent on medical expertise or making the lives of the sick and dying more comfortable.
Robin Fox, the editor of the Lancet, wrote in 1994 about the “haphazard” approach to care by nuns and volunteers, and the lack of medically trained personnel in the order’
The investigative journalist Donal Macintyre spent a week working undercover in a Missionaries of Charity home for disabled children in Kolkata in 2005. In an article in the New Statesman, he described pitiful scenes. “For the most part, the care the children received was inept, unprofessional and, in some cases, rough and dangerous.”
Three years ago, a study by academics at the University of Montreal concluded that the Vatican had ignored Mother Teresa’s “rather dubious way of caring for the sick, her questionable political contacts, her suspicious management of the enormous sums of money she received, and her overly dogmatic views regarding … abortion, contraception and divorce.”
But, it will be said, she did after all work among the poor and homeless. Well, I am prepared to do the same if I am given 10 million dollars.
Post Your Comments