തിരുവനന്തപുരം : അനധികൃത സ്വത്ത് കേസില്‍ കെ. ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മുന്‍ വിജിലന്‍സ് എസ്.പി, നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവെച്ചതായി വിവരം. കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ വിജിലൻസ് കോടതിക്ക് കത്ത് ലഭിച്ചിരുന്നു. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലാണ് ഭാരവാഹികളുടെ പേരില്ലാതെ കത്ത് ലഭിച്ചത്.
ഫെബ്രുവരിയിൽ തന്നെ ഇത് സംബദ്ധിച്ച് രഹസ്യാന്വേഷണം നടത്താൻ വിജിലന്‍സിന്റെ കൊച്ചി റേഞ്ച് എസ്.പി നിശാന്തിനിക്ക് രേഖാമൂലം ഉത്തരവ് നല്‍കി. എന്നാല്‍ അഞ്ച് മാസത്തോളം എസ്.പി നിശാന്തിനി ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍പൂഴ്ത്തിയെന്നാണ് റിപ്പോർട്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോഴാണ് ഈ ഫയലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായത്. നേരത്തെ ബാബുവിനെതിര ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് കാട്ടി കേസ് അവസാനിപ്പിച്ചതും എസ്.പി നിശാന്തിനി ആയിരുന്നു.
Post Your Comments