ബുലന്ദ്ഷര്‍: പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം ക്രൂരഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തിയാണ് ഭ്രൂണം പുറത്തെടുത്തത്.
അഞ്ച് മാസം മുന്‍പ് മുഹമ്മദ് യൂനസ് എന്ന ഇരുപതുകാരനാണു രണ്ട് തവണയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ട മാതാവ് അടുത്തുള്ള നഴ്‌സിങ് ഹോമില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതറിഞ്ഞ മുഹമ്മദിന്റെ മാതാവ് 1000 രൂപ നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ എട്ട് മണിക്കൂര്‍ നീണ്ട ക്രൂരമായ ഗര്‍ഭം അലസിപ്പിക്കലിലൂടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ ഡോക്ടര്‍ കൂടുതൽ പൈസ ആവശ്യപ്പെട്ടു. പോലീസിൽ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞപ്പോൾ യുവതിയെ വിട്ടു നൽകുകയും ചെയ്തു. തുടർന്ന് സംഭവം പുറത്തറിയുകയായിരുന്നു.
മുഹമ്മദിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്‌സിങ് ഹോം ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments