KeralaNews

പ്രയാര്‍ താൻ ഗോഡ്‌സെ ഭക്തനാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ.പ്രയാർ താന്‍ നാഥുറാം വിനായക് ഗോഡ്സേ ഭക്തനാണെന്ന് പറഞ്ഞാലും അതിശയോക്തിയുണ്ടാകില്ലെന്ന് മന്ത്രി പരിഹസിച്ചു.ആര്‍എസ്‌എസ്സിനെക്കുറിച്ച്‌ പ്രയാര്‍ ഗോപാലകൃഷ്ണന്റെതായി അറിയാനിടയായ അഭിപ്രായപ്രകടനങ്ങള്‍ സത്യത്തില്‍ തന്നെ ഞെട്ടിച്ചെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്സേയുടെ അനുയായികള്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്‌എസ്സില്‍ എന്ത് ഭക്തിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കണ്ടെത്തിയത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും കടകംപള്ളി പറയുന്നു.” നാഥുറാം വിനായ്ക് ഗോഡ്സേ ഭക്തനാണെന്ന് അദ്ദേഹം ഇനി പറഞ്ഞാലും അതില്‍ അതിശയോക്തിയുണ്ടാകില്ല. ഹൈന്ദവതയുടെ പേര് പറഞ്ഞ്, ഭക്തിയുടെ മറവില്‍ ക്ഷേത്രങ്ങളെ ആയുധ പരിശീലനത്തിനും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നാണ് ഞാന്‍ എന്റെ അഭിപ്രായമായി പറഞ്ഞത്.അദ്ദേഹത്തിന് ചരിത്രം അറിയില്ലെന്നുണ്ടോ?രാജ്യത്ത് നടന്ന വര്‍ഗ്ഗീയവംശീയ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരകണക്കിന് ഹതഭാഗ്യരുടെ ചോര പുരണ്ട കൈകളാണ് ആര്‍എസ്‌എസ്സിന്റെത് എന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ശ്രീ പ്രയാര്‍ ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയത്.

“എല്ലാ ആരാധനാകേന്ദ്രങ്ങളെയും പോലെ ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ശാന്തിയും സമാധാനവും സമ്മാനിക്കേണ്ട കേന്ദ്രങ്ങളാണ്. അത് ഏതെങ്കിലുമൊരു സംഘടനയുടെ കായികആയുധ പരിശീലന കേന്ദ്രമാകാന്‍ പാടില്ല. അത് വിശ്വാസി സമൂഹത്തോട് കാണിക്കുന്ന അന്യായമാകും. അത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവധിക്കില്ല എന്നത് വ്യക്തമാക്കിയിട്ടുള്ളതാണ്.

വളരെ കുറച്ച്‌ ക്ഷേത്രങ്ങളിലെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളു. അതും അവസാനിപ്പിക്കണമെന്നാണ് തന്റെ പക്ഷം.കടകം പള്ളി വ്യക്തമാക്കി. ആര്‍എസ്‌എസ്സിനെ ഭക്തസംഘടനയായി സാധൂകരിച്ച പ്രയാറിന്റെ വാക്കുകള്‍ കടന്ന് പോയി എന്ന് പറയാതെ നിര്‍വാഹമില്ലെന്നും കടകംപള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button