ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രിയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്. ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.
വിവിധതരം ലോഹങ്ങളായ സിങ്ക്, കാഡ്മിയം, ലെഡ്, കോപ്പര്‍, നിക്കല്‍, ക്രോമിയം, മഗ്നീഷ്യം എന്നിവകൊണ്ടാണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത് . കൃത്യമായ അനുപാതത്തിലാണ് ഇവയുണ്ടാക്കിയിരിക്കുന്നതും. വ്യത്യസ്ത ശബ്ദമാണ് ഇത്തരം ലോഹങ്ങളിൽ നിന്ന് ഉണ്ടാവുന്നത്. ഈ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ മണി ശബ്ദിക്കുമ്പോള്‍ ഇതുണ്ടാക്കുന്ന പ്രകമ്പനം ഏഴു സെക്കന്റോളം നീണ്ടു നില്‍ക്കുന്നു. ശരീരത്തിന്റെ ഏഴു ചക്രങ്ങളെ ഇത് സ്വാധീനിക്കുന്നു. ഇത് തലച്ചോറില്‍ ഒരു പ്രത്യേക അവസ്ഥ സൃഷ്ടിക്കുന്നു. നമുക്ക് സ്വച്ഛതയും ശാന്തിയും ലഭിക്കുന്ന ഒരു പ്രത്യേക പ്രതീതിയുണ്ടാവുകയും ചെയ്യുന്നു.
ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയെയും അമ്പലമണികളുടെ പ്രകമ്പനം അകറ്റുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വച്ഛന്ദമായ മനസോടെ ദൈവത്തോടു പ്രാര്‍ത്ഥിക്കുവാനുള്ള അവസരമൊരുക്കുന്നു. അമ്പലമണി മുഴങ്ങുമ്പോള്‍ അഗമശാസ്ത്രപ്രകാരം ഇത് ദൈവത്തെ പ്രാര്‍ത്ഥനകളും പൂജകളും സ്വീകരിക്കുനുള്ള ക്ഷണമായിട്ടാണു കണക്കാക്കുന്നത്. ഇത് നെഗറ്റീവ് ഊര്‍ജം അകറ്റുക മാത്രമല്ല, ദൈവത്തെ സന്തോഷിപ്പിക്കുന്നതുമാണെന്നാണ് പറയുക. അമ്പലമണി മുഴങ്ങുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ള ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും നമുക്ക് ഭക്തിയുടെ അന്തരീക്ഷം അനുഭവത്തില്‍ വരാനും അമ്പലമണികള്‍ സഹായിക്കും.
Post Your Comments