തിരുവനന്തപുരം: സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍. 759 രൂപയുടെ ഓണക്കിറ്റിൽ 15 കിലോ അരി, അരക്കിലോ വീതം ചെറുപയര്‍, പഞ്ചസാര, ശര്‍ക്കര, വെളിച്ചെണ്ണ എന്നിവയും ഉപ്പ് ഒരു കിലോയും പരിപ്പ് (250 ഗ്രാം), മുളകുപൊടി, തേയില എന്നിവ 200 ഗ്രാം വീതവും ഉണ്ടാകും. കിറ്റുകൾക്കായി ചിലവാക്കുന്ന 11 കോടി രൂപയും ഓണക്കോടിയുടെ ഒന്നേകാല്‍ കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈടാക്കും.
പുരുഷന്മാർക്കുള്ള കസവ് മുണ്ടും തോർത്തും സ്ത്രീകള്‍ക്കുള്ള കസവുമുണ്ടും നേരിയതും ഹാന്റക്സില്‍ നിന്നു ലഭ്യമാക്കും. ഗോത്രവിഭാഗങ്ങള്‍ക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനുള്ള തുക പട്ടിക വര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ക്കു അനുവദിക്കും. വിതരണത്തിന്റെ ചുമതല ജില്ലാ കലക്ടർക്കാണ്.
Post Your Comments