ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴേക്കും നാട്ടില്‍ പാലങ്ങളും റോഡുകളും മറ്റ് പദ്ധതികളുമൊക്കെ പ്രഖ്യാപിക്കുന്നത് നാട്ടില്‍ പതിവ് കാഴ്ചയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍.താജ്മഹലിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്ന തരത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഡല്‍ഹിയില്‍ വന്നിറങ്ങുന്ന വിനോദ സഞ്ചാരികള്‍ക്ക് താജ്മഹലിലേക്കെത്താന്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനത്താവളം മാത്രമാണ് ഇപ്പോള്‍ താജ് സിറ്റിയിലുള്ളത്.വിമാനത്താവളത്തിനായി 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും ഇതിന്‍റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സമാജ് വാദി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. റണ്‍വേ വിപുലീകരിക്കുന്നതിന് മാത്രം 100 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയര്‍ഫോഴ്സിന്‍റെ മേല്‍നോട്ടത്തിലാകും വിമാനത്താവളത്തിന്‍റെ നിര്‍മാണം.ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനത്താവളം അന്തരാഷ്ട്ര വിമാനത്താവളമാക്കി ഉയര്‍ത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതോടെയാണ് പുതിയ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നത്.
Post Your Comments