Kerala

യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

കാസര്‍കോട് : യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. കടവരാന്തയില്‍ കിടക്കുന്നതിനു ഗുണ്ടാപ്പണം നല്‍കാന്‍ വിസമ്മതിച്ച നിര്‍മ്മാണത്തൊഴിലാളിയായ കര്‍ണാടക കൊപ്പള സ്വദേശി ശരണപ്പയെ (34) ആണ് കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് മാരുതിയെ (32) സാരമായി പരിക്കേറ്റ നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ വരാന്തയില്‍ വിശ്രമിക്കവേ പണം ആവശ്യപ്പെട്ടെത്തിയ കാസര്‍കോട് ചെന്നിക്കരയിലെ മണിയോട് തരാനാവില്ലെന്നു ശരണപ്പ പറഞ്ഞതോടെ വാക്കേറ്റമായി. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ശരണപ്പ നിലത്തുവീണു. ഇതിനിടെ മണി കരിങ്കല്ല് കൊണ്ട് ശരണപ്പയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.

തടയാന്‍ ശ്രമിച്ച മാരുതിയ്ക്കും കുത്തേറ്റു. ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരണപ്പ മരിച്ചു. സംഭവത്തില്‍ മണിയെ ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ജോലിതേടി അഞ്ചു മാസം മുമ്പാണ് ശരണപ്പ കാസര്‍കോട്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button