KeralaNews

ഹ്രസ്വദൂര ടിക്കറ്റില്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തി റെയില്‍വേ

കാസര്‍കോട്: ഹ്രസ്വദൂര അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുടെ പിറകുഭാഗത്ത്, മാറിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് റെയില്‍വേ നല്കിത്തുടങ്ങി.199 കിലോമീറ്റര്‍ വരെയുള്ള അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണമെന്ന ഉത്തരവ് ടിക്കറ്റിൽ രേഖപെടുത്തിയിട്ടുണ്ട്.ഇക്കാര്യം ടിക്കറ്റിന്റെ ആദ്യപകുതിയില്‍ അച്ചടിച്ചിരുന്നെങ്കിലും മറുഭാഗത്തെ അറിയിപ്പില്‍ ടിക്കറ്റ് അര്‍ധരാത്രിവരെ ഉപയോഗിക്കാം എന്ന പഴയ നിബന്ധനയാണുണ്ടായിരുന്നത്.ഇതുകാരണം യാത്രക്കാരും ടിക്കറ്റ് പരിശോധകരും തമ്മില്‍ പലപ്പോഴും തര്‍ക്കംനടന്നിരുന്നു. എന്നാൽ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ പുതിയ ടിക്കറ്റ് റോളുകള്‍ ചെന്നൈയില്‍നിന്ന് ഇപ്പോഴാണ് എത്തിയത്.

മൂന്ന് മണിക്കൂറിനുള്ളിലോ ആദ്യ തീവണ്ടിയിലോ യാത്രചെയ്യണമെന്നാണ്‌ പുതിയ നിബന്ധന.ഹ്രസ്വദൂര തീവണ്ടിയാത്ര പ്രയാസമാക്കിയ ഉത്തരവ് മാര്‍ച്ചിലാണ് പ്രാബല്യത്തില്‍ വന്നത്. 200 കിലോമീറ്ററും അതിനുമുകളിലും വരുന്ന യാത്രാടിക്കറ്റിനെ ഈ നിയമം ബാധിക്കില്ല.നിബന്ധനകൾ ഉൾപ്പെടുത്തിയ പുതിയ ടിക്കറ്റ് വന്നതോടുകൂടി നിബന്ധനകൾ കർശനമാവുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button