ബുള്ളറ്റ് പ്രേമികള്‍ക്ക് തിരിച്ചടിയായിഎന്‍ഫീല്‍ഡ് ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു.റോയല്‍ എന്‍ഫീല്‍ഡ് ലൈനപ്പിലെ എല്ലാ മോഡലുകള്‍ക്കും 1100 മുതല്‍ 3600 രൂപ വരെ വില വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ലൈനപ്പിലെ എല്ലാ മോഡലുകള്‍ക്കും 1100 മുതല്‍ 3600 രൂപ വരെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ വര്‍ധനവിനുള്ള കൃത്യമായ കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.ക്ലാസിക് 500 ക്രോമിന്റെ വിലയിലാണ് കൂടുതല്‍ വര്‍ധന (3600 രൂപ), മാസങ്ങള്‍ക്ക് മുമ്പേ കമ്പനി പുറത്തിറക്കിയ ഹിമാലയന്‍ മോഡലിനും 1100 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വില വര്‍ധനവ് അല്‍പ്പം തിരിച്ചടിയാണെങ്കിലും ബൈക്ക് പ്രേമികള്‍ക്ക് ആവേശം പകരാന്‍ കരുത്ത് അല്‍പ്പം കൂട്ടി 750 സിസി ട്വിന്‍ സിലിണ്ടര്‍ ക്രൂസര്‍ ബൈക്ക് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. ആഗസ്റ് മാസത്തിലെ മൊത്ത വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ അധിക വളര്‍ച്ച ഐഷര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡ് നേടിയതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ പ്രധാനപ്പെട്ട എട്ടു നഗരങ്ങളില്‍ ബൈക്കുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.
Post Your Comments