NewsTechnology

എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകല്‍ തിരക്കേറിയ സമയത്തുവേണം എടിഎമ്മില്‍ പോകാന്‍. രാത്രിയില്‍ പണത്തിന് അത്യാവശ്യമാണെങ്കില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കൊപ്പം വേണം എടിഎമ്മില്‍ പോകാന്‍. രാത്രിയിലും പുലര്‍ച്ചെയും എടിഎമ്മില്‍ പോകരുത്. എപ്പോഴും നല്ല തിരക്കുള്ള എ ടിഎമ്മില്‍ മാത്രം പോകുക. ആളൊഴിഞ്ഞ ഭാഗത്തുള്ള എടിഎമ്മുകളില്‍ പോകരുത്.

ഇടപാട് നടക്കാതിരിക്കുകയോ, പണം ലഭിക്കാതിരിക്കുകയോ ചെയ്‌താല്‍, കാര്‍ഡ് ഉടന്‍ പിന്‍വലിച്ച് മടങ്ങരുത്. ഇത് കള്ളന്‍മാര്‍ക്ക് അവസരമൊരുക്കും. ഇത്തരം അവസരങ്ങളില്‍ സെക്യൂരിറ്റിയുടെ സഹായം തേടുക. ഇടപാട് ക്യാന്‍സര്‍ ആക്കിയെന്ന് ഉറപ്പുവരുത്തിയശേഷം വേണം അവിടെനിന്ന് മടങ്ങാന്‍. ഇടപാട് നടത്താന്‍ എടിഎമ്മില്‍ കയറുമ്പോള്‍, ചുറ്റുപാടും ശ്രദ്ധ വേണം. കാര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റാരെങ്കിലും അവിടേക്കു വരുന്നുണ്ടോയെന്ന് ശ്രദ്ദിക്കണം.

എടിഎം മെഷീന്‍ തരുന്ന പണം കൃത്യമായിരിക്കുമെന്ന ധാരണയൊന്നും വേണ്ട. ചിലപ്പോള്‍ കുറവുണ്ടാകാം, കൂടുതലാകാം. അതുകൊണ്ട് പണമെടുത്ത ശേഷം എണ്ണിനോക്കാന്‍ മറക്കരുത്. എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിക്കുമ്പോള്‍, നിങ്ങള്‍ ഉദ്ദേശിക്കുന്ന പണം ഇല്ലെങ്കില്‍, ഉടന്‍ തന്നെ വിവരം ബാങ്കില്‍ അറിയിക്കണം. കൂടാതെ രസീത് എടുത്തു സൂക്ഷിക്കുകയും വേണം. വ്യാജ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതും നല്ലതാണ്.

എടിഎമ്മിനുള്ളില്‍ ചാരക്യാമറകള്‍ സ്ഥാപിച്ചാണ് അടുത്തിടെ കേരളത്തില്‍ ഉള്‍പ്പടെ തട്ടിപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ എടിഎമ്മില്‍ എത്തുമ്പോള്‍, അസ്വാഭാവികമായി എന്തെങ്കിലും മെഷീന് ചുറ്റുമുണ്ടോയെന്ന് നിരീക്ഷിക്കണം. എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ പണമെടുക്കാതെ മടങ്ങണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button