തായിഫ്: രാജ്യത്തിന്റെ തെക്ക് അതിര്‍ത്തിയില്‍ രാജൃത്തിനു വേണ്ടി വീരമൃതൃു വരിച്ച ധീരപോരാളികളുടെ സ്മരണകള്‍ക്ക് മുന്നില്‍ അവരുടെ മക്കളും ബന്ധുക്കളും അടക്കം 3000 പേരുടെ സന്ദേശം കൃാന്‍വാസില്‍ പതിഞ്ഞപ്പോള്‍ അത് രാജൃത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഒരു കത്തായി രൂപാന്തരപ്പെട്ടു.100 സ്‌ക്വയര്‍ മീറ്ററില്‍ ഉള്ള കൃാന്‍വാസിലായിരുന്നു ധീരപോരാളികള്‍ക്കുള്ള സന്ദേശങ്ങള്‍ രേഖപ്പെടുത്തിയത്. താഇഫിലെ ‘റദ്ഫ് ഷോപ്പിംഗ് ആന്റ് എന്റര്‍ടൈന്‍മെന്റ്’ ഫെസ്റ്റിവെല്ലിനോടനുബന്ധിച്ചു നടത്തിയ ദേശീയ പരിപാടിയിലാണ് ഇത് സംഘടിപ്പിച്ചത്.
‘ദൈവമേ ഞങ്ങളുടെ ധീരയോദ്ധാക്കളെ നീ സഹായിക്കണേ’ എന്ന് വസായിഫ് എന്ന കുട്ടി ആദൃ സന്ദേശം കുറിച്ചിട്ടതോടെ സൈനൃങ്ങളുടെ അതിഥികളും, സന്ദര്‍ശകരും, അവിടെ കൂടിയവരെല്ലാം അവരുടെ സന്ദേശങ്ങള്‍ കൃാന്‍വാസില്‍ കുറിച്ചിടാന്‍ തുടങ്ങി. 20 മീറ്റര്‍ നീളത്തിലുള്ള ക്യാൻവാസിൽ ആറു മണിക്കൂര്‍ കൊണ്ട് 3000 പേരുടെ വരികളും കുറിപ്പുകളുമാണ് പതിഞ്ഞത് .
റദ്ഫ് ഷോപ്പിംഗ് ആന്റ് എന്റര്‍ടൈന്‍മെന്റ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ചു നടത്തിയ ഈ സന്ദേശങ്ങള്‍ രാജൃത്തിന്റെ സന്ദേശമാണെന്നും ഇത് അളവിലും നീളത്തിലും മാത്രമല്ല അതിന്റെ ഉള്ളടക്കത്തിലും ആശയത്തിലും ഇത് ഏറ്റവും വലിയ സന്ദേശമാണെന്നും സംഘാടക സമിതി അധൃക്ഷന്‍ അമീര്‍ ഖാലിദ് ബിന്‍ മന്‍സൂര്‍ രാജകുമാരന്‍ വൃക്തമാക്കുകയുണ്ടായി.
Post Your Comments