
ഹാങ്ഷു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സൗദിയെ മോദി കൂടിക്കാഴ്ചക്കിടെ ക്ഷണിച്ചു. ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളുടെ ആധുനിക വത്കരണം മുതലായ അടിസ്ഥാന സൗകര്യ വികസനത്തില്‍ സൗദിയുടെ സഹകരണവും മോദി അഭ്യര്‍ഥിച്ചു. കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പുനഃസംഘടനയേപ്പറ്റിയും ഇരുവരും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി.
Post Your Comments