ഗുരുഗ്രാം: പൊതുനിരത്തിലെ പൂവാലശല്യം അവസാനിപ്പിക്കാൻ ഹരിയാന സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ റോമിയോ റിട്ടേൺസ് പൂവാല വേട്ടയിൽ രണ്ടുമണിക്കൂറിനുള്ളിൽ പിടിയിലായത് 121 പൂവാലൻമാർ . നഗരത്തിൽ സ്ത്രീകൾക്കു നേരെ വർധിച്ചുവരുന്ന ഉപദ്രവങ്ങൾ കണക്കിലെടുത്താണ് ഹരിയാന പൊലീസ് ഓപ്പറേഷൻ റോമിയോ റിട്ടേൺസ് നടപ്പിലാക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ധർണ യാദവ് പറഞ്ഞു.
മുൻപും ഗുരുഗ്രാമിൽ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. പുതിയ പദ്ധതിയിൽ ഇരുപതോളം പൊലീസുകാർ ഉൾപ്പെടുന്ന സംഘമാണ് രാത്രികാലങ്ങളിൽ മഫ്തിയിൽ നിരത്തുകളിൽ പൂവാലന്മാർക്കായി കാത്തിരിക്കുന്നത്.
Post Your Comments