ദില്ലി: രണ്ട് ദിവസം അമ്മയുടെ മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞത്. ദില്ലി സ്വദേശി ദീപയുടെ കുഞ്ഞിനെയാണ് രണ്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. ദാമ്പത്യ പ്രശ്നം മൂലം ദീപ ആത്മഹത്യ ചെയ്യുകയായിരുന്നു.ദാമ്പത്യ പ്രശ്നം മൂലം മൂന്നു നാലു മാസമായി ഭര്‍ത്താവ് മുകുളുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍.
വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ദീപയുടെ സഹോദരി അന്വേഷിച്ചെത്തിയപ്പോള്‍ ദീപയുടെ വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സഹോദരി പൊലീസിനെ വിവരമറിയിച്ചത്. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പൊലീസ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന ദീപയുടെ മൃതദേഹവും നിലത്ത് തളര്‍ന്ന്കിടക്കുന്ന കുഞ്ഞിനെയുമാണ് കണ്ടത്. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments