ഗോസ്റ്റ് സ്‌നേക്ക്’ എന്ന ഒരിനം വര്‍ഗത്തെയാണ് മഡഗാസ്‌കറില്‍ കണ്ടെത്തിയത്. ലുസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സിലെ ഗവേഷകരും, മഡഗാസ്‌കര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുമാണ് ഇതിനെപറ്റിയുള്ള പഠനം നടത്തിയത്. മഡഗാസ്‌കറോഫിസ് ലോലോ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മലാഗാസിയിലെ ഗോസ്റ്റ് എന്നാണ് അതിന്റെ അര്‍ത്ഥം. മഡഗാസ്‌കറിലെ അങ്കരണ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നാണ് ഗോസ്റ്റ് സ്‌നേക്കിനെ കണ്ടെത്തിയത്. മഡഗാസ്‌കറോഫിസ് എന്നയിനം വര്‍ഗത്തില്‍പെട്ടതാണ് ഈ പാമ്പ്. രാത്രികാലങ്ങളില്‍ ഇത്തരം പാമ്പുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ടാകുമെന്നാണ് പറയുന്നത്. ജനവാസമുള്ള സ്ഥലങ്ങളിലാണ് ഇത്തരം പാമ്പുകളെ കൂടുതലായി കാണുന്നത്. മഡഗാസ്‌കറോഫിസ് എന്ന വര്‍ഗത്തില്‍പെട്ട മറ്റ് പാമ്പുകള്‍ക്ക് കാണാത്ത വ്യത്യസ്തത ഇതില്‍ കണ്ടുവരുന്നതുകൊണ്ടാണ് ഇതിനെ പ്രത്യേക ഇനമായി പരിഗണിച്ചിരിക്കുന്നത്.
Post Your Comments