ഹാങ്ഷൂ : ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ ഇന്ത്യയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഭീകരവാദത്തിനെതിരെ എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും ഒരുമിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നവരെ മനസ്സിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മോദി കൂടിക്കാഴ്ചയില്‍ സംസാരിച്ചു. കല്‍ക്കരി ഖനന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ഓസ്ട്രേലിയയുമായുള്ള സഹകരണം ശക്തമാക്കും. ഇക്കാര്യത്തില്‍ ഓസ്ട്രേലിയന്‍ കമ്പനികള്‍ വിദഗ്ദ്ധരാണെന്നും അത് ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും മോദി വ്യക്തമാക്കി.
Post Your Comments