ഇസ്ലമാബാദ് ● അല്‍ഖ്വയ്ദ തലവന്റെ പെണ്‍മക്കളെ വിട്ടുകൊടുത്ത് പാകിസ്ഥാന്‍ കരസേനാ മുന്‍ മേധാവി പര്‍വേസ് കയാനിയുടെ മകനെ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പര്‍വേസ് കയാനിയുടെ രണ്ടു പെണ്‍മക്കളെ വിട്ടുകൊടുക്കുകയാണുണ്ടായത്. കൂടാതെ, പെണ്‍മക്കളെ പിടികൂടാന്‍ സഹായിച്ച പാകിസ്ഥാന്‍ ചാരനെ അല്‍ഖ്വയ്ദ കഴുത്തറുത്ത് കൊന്നെന്നും പറയുന്നു.
പാകിസ്ഥാന്‍ മാസികയിലാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാന്‍ കരസേനയെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. വസീരിസ്താനില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് അല്‍ ഖ്വായ്ദ നേതാവ് അല്‍ സവാഹിരിയുടെ പെണ്‍മക്കളായ ഫാത്തിമയും ഉമൈമയും പാക് സൈന്യത്തിന്റെ പിടിയിലായത്.
പെണ്‍കുട്ടികളുടെ മോചനത്തിനായി അല്‍ഖ്വയ്ദ നിരവധി തവണ പാകിസ്ഥാന്‍ സൈന്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടപ്പോഴാണ് കരസേന മേധാവി പര്‍വേസ് കയാനിയുടെ മകനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് പെണ്‍മക്കളുടെ മോചനത്തിനായി ആവശ്യപ്പെടുകയായിരുന്നു.
Post Your Comments