NewsIndia

വിവാഹനിശ്ചയ ദിവസം യുവാവിന് ദാരുണ മരണം : ദുരന്തവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ കുടുംബാംഗങ്ങള്‍

ന്യൂഡല്‍ഹി: വിവാഹനിശ്ചയ ദിവസം പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച് മടങ്ങുകയായിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. അഭിജിത്ത് സിംഗ് (24) സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്നും നിയന്ത്രണം വിട്ട് താഴെ പതിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലാജ്പത്ത് നഗറില്‍ നിന്നും ആസാദ്പൂരിലേക്കുള്ള വീട്ടിലേക്ക് പോവുകയായിരുന്നു സിംഗ്.
മദ്യപിച്ചാണോ സിംഗ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അമിതവേഗതയിലായിരുന്നു കാര്‍ എന്നാണ് നിഗമനം. ലോദി ഫ്‌ളൈ ഓവറിന്റെ ഗ്രില്ലുകള്‍ തകര്‍ത്താണ് കാര്‍ താഴെ വീണത്.

ഇന്ന് വൈകിട്ട് വിവാഹനിശ്ചയം നടക്കാനിരുന്ന വീട്ടിലെത്തിയ ദുരന്ത വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അഭിജിത്തിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button